യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐയെ നിയന്ത്രിക്കാനായില്ല, സി.പി.എം യോഗത്തിൽ വിമർശനം
Thursday 18 July 2019 9:00 PM IST
തിരുവനനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളിൽ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. കോളജിലെ യൂണിറ്റ് കമ്മിറ്റിയെ പാർട്ടിക്ക് നിയന്ത്രിക്കാനായില്ല എന്ന് സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദനാണ് വിമർശനമുന്നയിച്ചത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് ശേഷവും തിരുത്തൽ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു കുത്തേറ്റ അഖിലിന്റെ വീട് സന്ദര്‍ശിച്ചു. വിഷയത്തിൽ എസ്.എഫ്.ഐ സ്വീകരിച്ച നിലപാടുകൾ കുടുംബം സ്വാഗതം ചെയ്‌തെന്ന് സാനു പറഞ്ഞു.
നേരത്തെ, കോളേജിൽ പിരിച്ചുവിട്ട യൂണിറ്റിന് പകരം എസ്.എഫ്.ഐ താത്കാലിക യൂണിറ്റ് രൂപീകരിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. റിയാസ് കൺവീനറായാണ് താത്കാലിക യൂണിറ്റ് രൂപീകരിച്ചത്.