വ്യാജപാസ്പോർട്ട് , യാത്രക്കാരൻ പിടിയിൽ

Thursday 19 October 2023 3:24 AM IST

ശംഖുംമുഖം: വ്യാജ പാസ്പോർട്ടിലെത്തിയ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഗണേഷനെ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ പിടികൂടി. സൗദി അറേബ്യയിലെ റിയാദിൽ നിന്നെത്തിയ ഇയാൾ പരിശോധനയ്ക്കായി പാസ്പോർട്ട് നൽകിയപ്പോഴാണ് വ്യാജ പാസ്പോർട്ടാണെന്ന വിവരം സിസ്റ്റത്തിൽ തന്നെ തെളിഞ്ഞത്. ഇതോടെ ഇയാളെ തടഞ്ഞുവച്ച് വലിയതുറ പൊലീസിന് കൈമാറി.