ശരീരം കാണുന്നതരത്തിൽ വസ്ത്രം ധരിച്ചു,​ ഷീർ ബോ‌ഡികോൺ ഡ്രസിൽ എത്തിയ മലൈകയ്ക്കും തമന്നയ്ക്കും വിമർശനം

Saturday 21 October 2023 10:35 PM IST

ഫാഷൻ ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നയിടമാണ് ബോളിവുഡ്. ചെറുതും വലുതുമായ നിരവധി ബോളിവുഡ് സെലിബ്രിറ്റികളാണ് ഫാഷൻ ലോകത്ത് ട്രെൻഡിംഗ് വസ്ത്രങ്ങൾ പരീക്ഷിക്കുന്നത്. ഈ വർ‌ഷം സ്ത്രീകളുടെ വസ്ത്രങ്ങളിൽ ഏറ്റവുമധികം ട്രെൻഡിംഗായിരുന്നു ഷീർ ബോഡികോൺ ഡ്രസുകൾ. ശരീരത്തോട് ചേർന്ന് കിടക്കുന്ന ഡിസൈനുകളിലുള്ള ഡ്രസുകളാണ് ബോഡികോൺ ഡ്രസുകൾ. ശരീരവടിവുകൾ ഉൾപ്പെടെ ഇത്തരം വസ്ത്രങ്ങളിൽ തിരിച്ചറിയാൻ കഴിയും.

ഫാഷൻ ഷോകളിലും അവാർഡ‌് നൈറ്റുകളിലും സിനിമാ സംബന്ധമായ പരിപാടികളുമാണ് ഇത്തരം വസ്ത്രങ്ങൾ അണിയാൻ താരങ്ങൾ തിരഞ്ഞെടുക്കാറ്. ഇപ്പോഴിതാ ഇത്തരം വസ്ത്രം ധരിച്ചെത്തിയ ബോളിവുഡ് താരം മലൈക അറോറയും തെന്നിന്ത്യൻ സുന്ദരി തമന്നയുമാണ് വിമർശനം നേരിടുന്നത്. ഗൗണിനുള്ളിൽ ന്യൂഡ് ബോഡ് സ്യൂട്ട് അണിഞ്ഞാണ് ഷീർ വസ്ത്രങ്ങൾ ധരിക്കുന്നത്. എന്നാൽ ശരീരം തന്നെയാണ് കാണുന്നത് എന്ന തോന്നലാണ് ഇത്തരം വസ്ത്രങ്ങൾ കാണികളിലുണ്ടാക്കുന്നത്. ഇതാണ് താരങ്ങൾക്കെതിരെയുള്ള വിമർശനത്തിനിടയാക്കുന്നത്.

മലൈകയും തമന്നയും അതിരുകടന്ന് ശരീരം പ്രദർശിപ്പിച്ചു എന്നാണ് ആരോപണം ഉയർന്നത്. ഇത് നമ്മുടെ സംസ്കാരത്തിന് .യോജിച്ചതല്ലെന്നും വിമർശനമുണ്ട്. മോശം ഭാഷയിലാണ് പല വിമർശനങ്ങളും. എന്നാൽ താരങ്ങളെ പിന്തുണയ്ക്കുന്നവരുമുണ്ട്. പ്രൊഫഷണലുകളായ താരങ്ങളുടെ ഫാഷൻ സ്റ്റേറ്റ്‌‌മെന്റുകളെ ആസ്വദിക്കുന്നതിന് പകം ആക്ഷേിപിക്കാൻ ആർക്കും അവകാശമില്ലെന്നാണ് പിന്തുണയ്ക്കുന്നവർ പറയുന്നത്.

തിളങ്ങുന്ന നീല നിറത്തിലുള്ള ഷീർ ബോഡി കോൺ ഗൗൺ ആണ് മലൈക അണിഞ്ഞിരിക്കുന്നത്. സിൽവർ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് തമന്നയുടേത്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയിൽ വൈറലാണ്.