ജൂബിലി മെഡിക്കൽ കോളേജ് സ്ഥാപക സാരഥികളെ അനുസ്മരിക്കും
Friday 03 November 2023 12:33 AM IST
തൃശൂർ: ജൂബിലി മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ സ്ഥാപക സാരഥികളെ അനുസ്മരിക്കും. അവാർഡ് സമർപ്പണവും നാലിന് ഉച്ചയ്ക്ക് രണ്ടിന് മദർ തേരേസ ഹാളിൽ നടക്കുമെന്ന് ഡയറക്ടർ ഫ. റെന്നി മുണ്ടൻകുരിയൻ അറിയിച്ചു. സ്ഥാപകൻ ബിഷപ്പ് മാർ ജോർജ് ആലപ്പാട്, മോൺ. മാത്യു മുരിങ്ങാത്തേരി, ഡോ. എച്ച്.എസ്. എഡൻവാല എന്നീ അനുസ്മരണങ്ങളാണ് സംഘടിപ്പിക്കുന്നത്. മാർ ജോർജ് ആലപ്പാട്ടിന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരം മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോ. അലൻ ഡേവിഡ് ആലപ്പാട്ടിന് സമ്മാനിക്കും. 50001 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. പത്മഭൂഷൺ ഡോ. ഫറൂഖ് ഉദ് വാധിയ മുഖ്യപ്രഭാഷണം നടക്കും. രൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ഡോ. റജീനയും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോ. ബെന്നി നീലങ്കാവിൽ, ഫാ. സിന്റോ കാരേപറമ്പിൽ, ഡോ. പി.ആർ. വർഗീസ്, ഡിയോൾ ബെറ്റി എന്നിവരും സംബന്ധിച്ചു.