വീണ്ടും താരവിവാഹം,​ വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി ,​ ചിത്രങ്ങൾ വൈറൽ

Thursday 02 November 2023 8:28 PM IST

തെന്നിന്ത്യൻ താരങ്ങളായ വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ഇറ്റലിയിലെ ടസ്കാനിയയിൽ ബുധനാഴ്ചയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ സഹോദരൻ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുൺ രാംചരൺ,​ അല്ലു അർജുൻ,​ പിതാവ് അല്ലു അരവിന്ദ്,​ സായി ധരം തേജ്,​ പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. നവംബർ അഞ്ചിന് ഹൈദരാബാദിൽ വിവാഹ വിരുന്ന് നടക്കും,​

2017ലാണ് വരുണും ലാവണ്യയും പ്രണയത്തിലാകുന്നത്. മിസ്റ്റർ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അന്തരീക്ഷം എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദിൽ വരുൺ തേജിന്റെ വീട്ടിൽ ജൂണിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. വിവാഹചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു,​ ക്രീം ഗോൾഡ് കളർ ഷെർവാണി ധരിച്ചാണ് വരുൺ എത്തിയത്. കാഞ്ചിപുരം സിൽക്ക് സാരിയിലായിരുന്നു ലാവണ്യ.