സിനിമാ പ്രേമികൾക്ക് ദീപാവലി സമ്മാനമെത്തി; സൂര്യ നായകനാകുന്ന 'കങ്കുവ'യുടെ പുതിയ പോസ്റ്റർ പങ്കുവച്ച് അണിയറപ്രവർത്തകർ
സിനിമാ പ്രേമികൾ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന 'കങ്കുവ'. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായതിനാൽ തന്നെ ആരാധകരും ഏറെ ആകാംക്ഷയിലാണ്. ഇപ്പോഴിതാ ദീപാവലി ദിനമായ ഇന്ന് ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
പന്തവുമേന്തി വാദ്യമേളം മുഴക്കുന്ന തന്റെ പോരാളികൾക്ക് നടുവിൽ നിൽക്കുന്ന സൂര്യയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ദീപാവലി ആശംസകൾക്കൊപ്പമാണ് പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. പീരിയഡ് ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം പത്തു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
സിരുത്തൈ ശിവയാണ് 'കങ്കുവ' സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം ദിഷ പഠാനി ആണ് നായിക. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ. ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് നിർമ്മാണം. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്നു. ചിത്രം 2024 ഓടെ തീയേറ്ററുകളിലെത്തും. ബോളിവുഡ് നടൻ ബോബി ഡിയോളിന്റെ തമിഴ് പ്രവേശം കൂടിയാണ് 'കങ്കുവ'. കലാസംവിധാനം - മിലൻ, സംഭാഷണം മദൻ കാർക്കി, രചന - ആദി നാരായണ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, ആക്ഷൻ സുപ്രീം സുന്ദർ.
Lighting up your Diwali with the torches of ancient glory🔥🎇
— Studio Green (@StudioGreen2) November 12, 2023
Team #Kanguva🦅 wishes you all a #HappyDiwali🪔@Suriya_offl @DishPatani @directorsiva @ThisIsDSP @GnanavelrajaKe @UV_Creations @KvnProductions @saregamasouth @vetrivisuals @supremesundar pic.twitter.com/dUlAKZKufA