ഒരുമിച്ച് ദീപാവലി ആഘോഷിച്ച് മൃണാളും വിജയ് ദേവരകൊണ്ടയും; പ്രണയത്തിലാണോയെന്ന് ആരാധകർ, പോസ്റ്റ് വെെറൽ

Monday 13 November 2023 12:19 AM IST

'സീതാ രാമം' എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മൃണാൾ താക്കൂർ. ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയാണ് മൃണാൾ താക്കൂർ. ഹിന്ദി സീരിയലുകളിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് മൃണാൾ. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ച‌ർച്ചയാകുന്നത്. വിജയ് ദേവരകൊണ്ടയുമായി ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് മൃണാൾ പങ്കുവച്ചത്. പോസ്റ്റിന് താഴെ ദീപാവലി ആശംസകളും അറിയിച്ചിട്ടുണ്ട്.

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. നിങ്ങൾ രണ്ടുപേരെയും ഒരുമിച്ച് കാണാൻ നല്ല ഭംഗിയുണ്ടെന്നും പ്രണയത്തിലാണോയെന്നും പലരും പ്രതികരിച്ചു. എന്നാൽ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്ന 'ഫാമിലി സ്റ്റാ‌ർ' എന്ന സിനിമയുടെ പ്രമോഷൻ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗീത ഗോവിന്ദം, സർക്കാർ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം വിജയ്‌ ദേവരകൊണ്ടയും സംവിധായകൻ കെ. പരശുറാം പെറ്റ്ലയും ഒന്നിക്കുന്ന ചിത്രമാണിത്.