'എഡ്വിന്റെ നാമം' പ്രദർശനത്തിന്

Wednesday 15 November 2023 1:39 AM IST

ആലപ്പുഴ : സെൻസർ ബോർഡിന്റെ ഇടപെടലിൽ പേരുമാറ്റിയ 'എഡ്വിന്റെ നാമം' സിനിമ ഈ മാസം 24ന് റിലീസ് ചെയ്യുമെന്ന് സംവിധായകൻ അരുൺരാജ്, നിർമാതാവ് എ. മുനീർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചില മതപരോഹിതന്മാരുടെ തിന്മക്കെതിരെ എഡ്വിൻ എന്ന 12 വയസ്സുകാരൻ പ്രതികരിക്കുന്ന സിനിമ ഒരുസമുദായത്തെ ആക്ഷേപിക്കുന്നുവെന്ന് ആരോപിച്ചാണ് സെൻസർബോർഡ് പേരിലും സീനുകളിലും മാറ്റംവരുത്തണമെന്ന് ചൂണ്ടിക്കാട്ടി അഞ്ച് നിർദേശങ്ങൾ മന്നോട്ടുവെച്ചത്. പ്രൊമോഷനവേണ്ടി സോഷ്യൽമീഡിയലിടക്കം ഉപയോഗിച്ച 'കുരിശ്' എന്ന പേരാണ് മാറ്റിയത്.