അടിവസ്‌ത്രത്തിലും മലദ്വാരത്തിലുമല്ല ദുബായിൽ നിന്നെത്തിയയാൾ സ്വർണം കടത്തിയത് ഒരുപകരണത്തിൽ; പിടിച്ചതിന് പിന്നാലെ ഉപേക്ഷിച്ച് മുങ്ങി
Tuesday 14 November 2023 11:16 PM IST
നെടുമ്പാശേരി: സംശയത്തെത്തുടർന്ന് കസ്റ്റംസ് തടഞ്ഞുവച്ച ബാഗേജിൽനിന്ന് 31ലക്ഷംരൂപയുടെ സ്വർണം പിടിച്ചെടുത്തു. സെപ്തംബർ 24ന് ദുബായിൽനിന്ന് നെടുമ്പാശേരിയിലെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരന്റെ ബാഗേജാണ് തടഞ്ഞുവച്ചിരുന്നത്.
ബാഗേജിൽ ഓവന് അകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ബാഗേജ് ഉടമയോട് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടും എത്തിയില്ല. കണ്ണൂർ വിമാനത്താവളം വഴി ഒക്ടോബർ 23ന് ഇയാൾ വിദേശത്തേക്ക് തിരിച്ചു പോയതായും വ്യക്തമായി. തുടർന്ന് കസ്റ്റംസ് അധികൃതർ വർക്ക് ഷോപ്പ് ജീവനക്കാരെ കൊണ്ട് ഓവൻ പൊട്ടിച്ചപ്പോഴാണ് 581ഗ്രാം സ്വർണം കണ്ടെത്തിയത്. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ഓവന്റെ ഭാഗമാക്കിയാണ് സ്വർണം ഘടിപ്പിച്ചിരുന്നത്. വിശദമായ അന്വേഷണം ആരംഭിച്ചു.