കാനറാ ബാങ്ക് സ്‌കോളർഷിപ്പ് വിതരണം

Friday 17 November 2023 9:29 PM IST

കണ്ണൂർ: പഠനത്തിൽ മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കാനറ ബാങ്ക് ഏർപ്പെടുത്തിയ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. കണ്ണുർ ജി.വി.എച്ച്.എസ്.എസ് (സ്‌പോർട്സ്) സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ബാങ്കിന്റെ കണ്ണൂർ റീജിയനൽ മേധാവിയും ബാങ്ക് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ എ.യു.രാജേഷ് വിതരണം നിർവഹിച്ചു.കാനറ ബാങ്ക് കണ്ണൂർ മെയിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകിയത്. ജ്യോതിക ജഗൻ കുമാർ, അനുഗ്രഹ ഭൂപേഷ്, അളകനന്ദ, അഖിക, നവ്യ പരമേശ്വരൻ എന്നീ കുട്ടികളാണ് സ്‌കോളർഷിപ്പിന് അർഹരായത്. ചടങ്ങിൽ പ്രിൻസിപ്പാൾ കെ.സപ്ന സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.കെ.വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് മാനേജർ ബിനിത, ഷമീംരഹന എന്നിവർ സംസാരിച്ചു.കെ.സി.നാസിർ നന്ദി പറഞ്ഞു.