ഇന്ത്യ ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് അന്ന് പറഞ്ഞു; തോറ്റതിന് പിന്നാലെ പ്രതികരണവുമായി നടി

Monday 20 November 2023 10:55 AM IST

ഇന്ത്യ ലോകകപ്പ് നേടിയാൽ വിശാഖപട്ടണം ബീച്ചിലൂടെ താൻ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ് പറഞ്ഞിരുന്നു. നടിക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെയൊരു കാര്യം പറഞ്ഞതെന്നായിരുന്നു വിമർശനം.


വിമർശനവും പരിഹാസങ്ങളും ഉയർന്നതോടെ പ്രതികരണവുമായി രേഖ ഭോജ് രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഇന്ത്യൻ ടീമിനോടുള്ള തന്റെ ആരാധനയും ഇഷ്ടവും പ്രകടിപ്പിക്കാനാണ് നോക്കിയതെന്നായിരുന്നു അവരുടെ പ്രതികരണം.

കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിൽ ഓസിസ് ചാമ്പ്യന്മാരായതിന് പിന്നാലെ പ്രതികരണവുമായി നടി എത്തിയിരിക്കുകയാണിപ്പോൾ. ഹൃദയം തകർന്നതുപോലെ തോന്നുന്നെന്നാണ് രേഖ ഭോജ് പ്രതികരിച്ചിരിക്കുന്നത്. തന്റെ ഭാരതം മഹത്തരമാണെന്നും ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴചവച്ചെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

തുടർച്ചയായി 10 മത്സരങ്ങളിൽ സർവാധിപത്യം പുലർത്തിയ രോഹിത് ശർമ്മയും സംഘവും ഇന്നലെ ആറുവിക്കറ്റിന് മുട്ടുകുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 240 റൺസിന് ആൾ ഔട്ടായ ഇന്ത്യയ്ക്കെതിരെ43 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു ഓസ്ട്രേലിയക്കാർ.