എത്ര നരച്ച മുടിയും കട്ടക്കറുപ്പാകും, താരനും മാറും; ഒരു സ്പൂൺ മഞ്ഞൾപ്പൊടി ഉപയോഗിച്ച് ഈ ഡൈ തയ്യാറാക്കി നോക്കൂ

Monday 20 November 2023 1:00 PM IST

അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇതിൽ നിന്ന് കരകയറാൻ മിക്കവരും ഹെയർ ഡൈ ആണ് ഉപയോഗിക്കുന്നത്. ചില സമയങ്ങളിൽ ഇവ പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. കടയിൽ നിന്ന് ഹെയർ ഡൈ വാങ്ങി കാശും, ആരോഗ്യവും കളയണ്ട. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ, കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തന്നെ നര അപ്രത്യക്ഷമാകും. എങ്ങനെയെന്നല്ലേ?

നരയെ തികച്ചും നാച്വറലായി അകറ്റാനുള്ള വിദ്യകൾ നമ്മുടെ ചുറ്റുപാടും തന്നെയുണ്ട്. മഞ്ഞൾപ്പൊടി ഉപയോഗിച്ച് എങ്ങനെയാണ് ഹെയർഡൈ തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം - ഒന്നര ഗ്ലാസ്

തേയിലപ്പൊടി - 2 ടേബിൾസ്പൂൺ

കാപ്പിപ്പൊടി - 3 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളം നന്നായി ചൂടായി വരുമ്പോൾ തേയിലപ്പൊടിയും 2 സ്പൂൺ കാപ്പിപ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക. വറ്റിച്ച് മുക്കാൽ ഗ്ലാസ് വെള്ളമാക്കണം. ശേഷം ഒരു ഇരുമ്പിന്റെ ചീനച്ചട്ടി നന്നായി ചൂടാക്കുക. അതിലേയ്‌ക്ക് ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് വീണ്ടും ചൂടാക്കണം. ഫ്ലെയിം കുറച്ച് വയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞൾപ്പൊടി നല്ല കറുപ്പ് നിറമാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് അതിലേയ്‌ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. തണുത്ത ശേഷം ഇതിനെ ഒരു പാത്രത്തിൽ അടച്ച് സൂക്ഷിച്ചാൽ മാസങ്ങളോളം കേടുവരാതെയിരിക്കും.

ചൂടാക്കി വച്ചിരിക്കുന്ന പൊടിയിലേയ്‌ക്ക് നേരത്തേ തിളപ്പിച്ച് വച്ച കട്ടൻചായ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ കൂട്ട് രാത്രിയിൽ തയ്യാറാക്കി ഇരുമ്പ് ചട്ടിയിൽ തന്നെ അടച്ച് വയ്‌ക്കുക. അല്ലെങ്കിൽ തയ്യാറാക്കി രണ്ട് മണിക്കൂർ വച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

മുടിയിലും താടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ വയ്‌ക്കണം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആദ്യത്തെ തവണ ആഴ്‌ചയിൽ മൂന്ന് പ്രാവശ്യം ഉപയോഗിക്കേണ്ടതാണ്. പിന്നീട് മാസത്തിൽ ഒരു തവണ ഉപയോഗിച്ചാൽ മതിയാകും.