ഭിന്നശേഷി സംഗമം

Monday 20 November 2023 6:48 PM IST

തൃക്കൊടിത്താനം: തൃക്കൊടിത്താനം സെന്റ്‌സേവ്യേഴ്‌സ് ഫൊറോനാ ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് തണൽ എന്നപേരിൽ സംഘടിപ്പിച്ച ഭിന്നശേഷി സംഗമം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൊറാന വികാരി ഫാ.ആന്റണി എത്തക്കാട് അദ്ധ്യക്ഷത വഹിച്ചു. ചാരിറ്റിവേൾഡ് ഡയറക്ടർ റവ. ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സുവർണകുമാരി , പഞ്ചായത്ത് മെമ്പർമാരായ ജാൻസി മാർട്ടിൻ, അനിത ഓമനക്കുട്ടൻ, മേഴ്‌സിറോയി, ജിനി സിബി, സന്ധ്യാ മനോജ്, ജനറൽ കൺവീനർസോജപ്പൻ തെക്കേക്കര എന്നിവർ പങ്കെടുത്തു.