മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസ്; വി.ഡി. സതീശൻ

Wednesday 22 November 2023 12:56 AM IST

കൊച്ചി: പ്രതിഷേധിക്കാൻ അനുവദിച്ചില്ലെങ്കിൽ എം.പിമാരും എം.എൽ.എമാരുമുൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കാൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി തെരുവിലിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ എതിരാളികളെ കൊല്ലാനും വീട് കത്തിക്കാനും ഉത്തരവിട്ട ക്രിമിനൽ മനസുള്ളയാളാണ് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത്. അതുകൊണ്ടാണ് കരിങ്കൊടി കാട്ടിയ കുട്ടികളെ ആക്രമിച്ച ക്രിമിനലുകളെ ന്യായീകരിച്ചത്.

മർദ്ദിച്ചൊതുക്കാൻ ശ്രമിച്ചാൽ നേരിടും. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കണ്ണൂരിൽ നടത്തിയത് ഗുണ്ടായിസവും രാഷ്ട്രീയത്തിന്റെ ക്രിമിനൽവത്കരണവുമാണ്. പെൺകുട്ടികളെയുൾപ്പെടെ ചെടിച്ചട്ടിക്കും ഹെൽമറ്റിനും ആക്രമിച്ചു. നവകേരള സദസിൽ രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രി അഴിമതി സംബന്ധിച്ച പ്രതിപക്ഷ ചോദ്യങ്ങൾക്കും ഉത്തരം പറയുന്നില്ല. മന്ത്രിമാർ പരാതികൾ സ്വീകരിക്കുന്നില്ല.

എൻഡോസൾഫാൻ ദുരിതബാധിതരുടെ ഒരു പരാതി പോലും പരിഹരിച്ചില്ല. പാവങ്ങൾക്ക് അടുത്തുകൂടി പോകാൻ പോലും അനുവാദമില്ല. സി.പി.എമ്മുമായി സൗഹൃദത്തിലായതിനാലാണ് നവകേരള സദസിനെതിരെ ബി.ജെ.പി രംഗത്തുവരാത്തത്. യു.ഡി.എഫിന്റെ വിചാരണ സദസിൽ പൗരപ്രമുഖരായി പാവങ്ങളായ കർഷകരും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവരും തൊഴിലാളികളുമുൾപ്പെടെ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 കോ​ൺ​ഗ്ര​സി​ന്റെ​ ​ആ​ത്മ​ഹ​ത്യാ സ്‌​ക്വാ​ഡ്:​എം.​വി.​ഗോ​വി​ന്ദൻ

മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​സ​ഞ്ച​രി​ച്ച​ ​ന​വ​കേ​ര​ള​ ​സ​ദ​സ് ​വാ​ഹ​ന​ത്തി​നു​ ​നേ​രേ​ ​ക​രി​ങ്കൊ​ടി​യു​മാ​യി​ ​പ്ര​തി​ഷേ​ധി​ക്കാ​ൻ​ ​എ​ത്തി​യ​ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ആ​ത്മ​ഹ​ത്യാ​സ്‌​ക്വാ​ഡ് ​ആ​ണെ​ന്ന് ​സി.​പി.​എം.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ്ര​കോ​പ​ന​ത്തി​ൽ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വീ​ഴ​രു​ത്.​ ​ന​വ​കേ​ര​ള​ ​സ​ദ​സി​ൽ​ ​നി​ന്ന് ​ശ്ര​ദ്ധ​ ​മാ​റ്റാ​നു​ള്ള​ ​പ്ലാ​നാ​ണ് ​ന​ട​ക്കു​ന്ന​ത്. ഒ​രു​ ​ത​ര​ത്തി​ലു​ള്ള​ ​അ​ക്ര​മ​വും​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ല.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ്ര​കോ​പ​ന​മാ​ണി​തെ​ന്ന് ​മ​ന​സ്സി​ലാ​ക്ക​ണം.​ഒ​രു​ ​ത​ര​ത്തി​ലു​ള്ള​ ​കൈ​യേ​റ്റ​ത്തി​നും​ ​സി.​പി.​എ​മ്മോ​ ​ഇ​ട​തു​മു​ന്ന​ണി​യോ​ ​ത​യ്യാ​റാ​കി​ല്ല.​ ​ക​രി​ങ്കൊ​ടി​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തെ​ ​അ​പ​ല​പി​ക്കേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല.​ ​ജ​ന​ങ്ങ​ൾ​ ​ആ​ത്മ​നി​യ​ന്ത്ര​ണ​ത്തോ​ടെ​ ​ഇ​ത്ത​രം​ ​നീ​ക്ക​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യ​ണം.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​ ​എ​ടു​ത്ത​ ​കേ​സ് ​കേ​സി​ന്റെ​ ​രീ​തി​യി​ൽ​ ​പോ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

 ഭീ​ക​ര​പ്ര​വ​ർ​ത്ത​നം: ഇ.​പി.​ജ​യ​രാ​ജൻ

മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​സ​ഞ്ച​രി​ച്ച​ ​ബ​സി​നു​ ​നേ​രെ​യു​ള്ള​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​തി​ഷേ​ധം​ ​ഭീ​ക​ര​ ​പ്ര​വ​ർ​ത്ത​ന​മെ​ന്ന് ​എ​ൽ.​ഡി.​എ​ഫ്.​ക​ൺ​വീ​ന​ർ​ ​ഇ.​പി​ ​ജ​യ​രാ​ജ​ൻ.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റേ​ത് ​ജ​നാ​ധി​പ​ത്യ​ ​പ്ര​തി​ഷേ​ധ​മ​ല്ല.​ ​ക​ല്ലും​ ​വ​ടി​യു​മാ​യി​ ​വ​ന്ന് ​ബ​സി​ന് ​നേ​രെ​ ​അ​ക്ര​മ​മാ​ണ് ​ന​ട​ത്തി​യ​ത്.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​അ​പാ​യ​പ്പെ​ടു​ത്താ​നാ​ണ് ​ശ്ര​മി​ച്ച​ത്.​ ​ട്രെ​യി​നിം​ഗ് ​ചെ​യ്യി​ച്ചു​ ​കൊ​ണ്ടു​വ​ന്ന് ​എ​റി​യു​ക​യാ​യി​രു​ന്നു.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ ​മു​ൻ​പി​ൽ​ ​നി​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ഹ​ന​ത്തി​നു​ ​നേ​രെ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തു​ന്ന​ത് ​ആ​സൂ​ത്രി​ത​മാ​ണ്.​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ളു​ള്ള​ ​റാ​ലി​ക്ക് ​നേ​രെ​ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തു​മ്പോ​ൾ​ ​ഗാ​ന്ധി​ജി​യെ​ ​പോ​ലെ​ ​എ​ല്ലാം​ ​സ​ഹി​ക്കു​മെ​ന്നാ​ണോ​ ​ക​രു​തു​ന്ന​ത്.​ ​ലീ​ഗ് ​ഉ​ള്ള​ത് ​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​കോ​ൺ​ഗ്ര​സ് ​ജ​യി​ക്കു​ന്ന​ത്.