നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയയ്‌ക്കും ബന്ധമുള്ള സ്വത്ത് കണ്ടുകെട്ടി

Wednesday 22 November 2023 1:00 AM IST

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ബന്ധമുള്ള 752 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

പത്രം നടത്തിപ്പ് കമ്പനിയായിരുന്ന അസോസിയേറ്റഡ് ജേണൽസിന്റെ ഉടമസ്ഥതയിലായിരുന്ന 661.69 കോടി വിലമതിക്കുന്ന ഡൽഹിയിലെയും മുംബയിലെയും നാഷണൽ ഹെറാൾഡ് ഹൗസുകളും ലഖ്‌നൗവിലെ നെഹ്‌റു ഭവനും അസോസിയേറ്റഡ് ജേണൽസിന്റെ ഒാഹരി നിക്ഷേപമായ 90.21 കോടി രൂപയുമാണ് കണ്ടുകെട്ടിയത്.

സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുത്ത കേസിൽ വഞ്ചന, ഗൂഢാലോചന, ക്രിമിനൽ വിശ്വാസ ലംഘനം എന്നീ ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. സോണിയ, രാഹുൽ, പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരെ ഇഡി ചോദ്യം ചെയ്‌തിരുന്നു. വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.

രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച കോൺഗ്രസ്, കള്ളപ്പണം വെളുപ്പിച്ചതിനോ പണം കൈമാറ്റത്തിനോ തെളിവില്ലെന്ന് വ്യക്തമാക്കി.

 വായ്‌പയെടുത്ത് കുടുങ്ങി

നാ​ഷ​ണ​ൽ​ ​ഹെ​റാ​ൾ​ഡ് ​ദി​ന​പ​ത്ര​ത്തി​ന്റെ​ ​ന​ട​ത്തി​പ്പ് ​ക​മ്പ​നി​യാ​യി​രു​ന്ന​ ​അ​സോ​സി​യേ​റ്റ​ഡ് ​ജേ​ണ​ൽ​സ് ​ലി​മി​റ്റ​ഡ്,​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്ന് 90​ ​കോ​ടി​ ​രൂ​പ​ ​പ​ലി​ശ​യി​ല്ലാ​ ​വാ​യ്പ​ ​എ​ടു​ത്തി​രു​ന്നു.​ ​ഈ​ ​തു​ക​ ​തി​രി​ച്ച​ട​യ്ക്കാ​തെ​ ​വ​ന്ന​പ്പോ​ൾ​ 2010​ ​ൽ​ ​അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​ ​മൂ​ല​ധ​ന​വു​മാ​യി​ ​രൂ​പീ​ക​രി​ച്ച​ ​യ​ങ് ​ഇ​ന്ത്യ​ൻ​ ​എ​ന്ന​ ​ക​മ്പ​നി​ 5000​ ​കോ​ടി​യു​ടെ​ ​സ്വ​ത്തു​ള്ള​ ​അ​സോ​സി​യേ​റ്റ​ഡ് ​ജേ​ണ​ൽ​സ് ​ക​മ്പ​നി​യെ​ ​കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​സോ​ണി​യ,​ ​രാ​ഹു​ൽ,​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ,​ ​സാം​ ​പി​ട്രോ​ഡ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​യ​ങ് ​ഇ​ന്ത്യ​ൻ​ ​ക​മ്പ​നി​യു​ടെ​ ​ഡ​യ​റ​ക്ട​ർ​മാ​ർ.​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​സ്വാ​മി​യാ​ണ് ​കേ​സ് ​കൊ​ടു​ത്ത​ത്.

സോ​ണി​യാ​ ​ഗാ​ന്ധി​ക്കും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കു​മെ​തി​രേ​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​സ്വാ​മി​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​കേ​സ്.

സോ​ണി​യാ​ ​ഗാ​ന്ധി​യും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​കൂ​ട്ടാ​ളി​ക​ളും​ ​ചേ​ർ​ന്ന്,​ ​കോ​ടി​ക്ക​ണ​ക്കി​നു​ ​രൂ​പ​യു​ടെ​ ​സ്വ​ത്തു​ള്ള​ ​എ.​ജെ.​എ​ൽ​ ​എ​ന്ന​ ​ക​മ്പ​നി​യെ​ ​യ​ങ് ​ഇ​ന്ത്യ​ ​എ​ന്നൊ​രു​ ​ക​മ്പ​നി​ ​രൂ​പീ​ക​രി​ച്ച് ​ത​ട്ടി​യെ​ടു​ത്തു​ ​എ​ന്നാ​ണ് ​സു​ബ്ര​ഹ്മ​ണ്യം​ ​സ്വാ​മി​ ​ആ​രോ​പി​ക്കു​ന്ന​ത്.