യുറീക്ക വിജ്ഞാനോത്സവം
Thursday 23 November 2023 1:21 AM IST
കിളിമാനൂർ:മടവൂർ,പള്ളിക്കൽ പഞ്ചായത്തുകളിലെ പൊതു വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി മടവൂർ ഗവ എൽ.പി.എസിൽ യുറീക്ക വിജ്ഞാനോത്സവം സംഘടിപ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കിളിമാനൂർ മേഖല സെക്രട്ടറി സുനീർ ഉദ്ഘാടനം ചെയ്തു.അഡ്വ.ശ്രീജ ഷൈജുദേവ്, മേഖല പ്രസിഡന്റ് പി.ജലജ,കവി മടവൂർ സുരേന്ദ്രൻ,രാജൻ മടവൂർ,ബിനു മടവൂർ, അഡ്വ.എം.സിബു,ഐശ്വര്യ,സന്ദീപ്,രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 210 കുട്ടികൾ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ സമ്മാനങ്ങൾ വിതരണം ചെയ്തു.