പ്രതിഷേധ സായാഹ്നം
Thursday 23 November 2023 3:31 AM IST
പാലോട്: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും സംസ്ഥാന സർക്കാരിന്റെ ധൂർത്തിനുമെതിരെ ആർ.എസ്.പി നന്ദിയോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 29ന് പ്രതിഷേധ സൂചകമായി സായാഹ്ന ധർണ നടത്തും.ഫോർവേഡ് കേരള ഘടകം ആർ.എസ്.പിയിൽ ലയിച്ച സാഹചര്യത്തിൽ എസ്.ഉദയകുമാരൻ നായരുടെ നേതൃത്വത്തിൽ പാർട്ടിയിലേക്കെത്തിയ പ്രവർത്തകരെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.മോഹനൻ സ്വീകരിച്ചു.നന്ദിയോട് ജെ.ബാബു അദ്ധ്യക്ഷത വഹിച്ചു.അഡ്വ.യു. എസ്.ബോബി, എസ്.എസ്.ബാലു,ഡി.ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.