ഫോക്‌ലോർ ശിൽപ്പശാലക്ക് തുടക്കം
Wednesday 22 November 2023 9:46 PM IST
പെരിയ: കേരള കേന്ദ്ര സർവ്വകലാശാല മലയാള വിഭാഗവും കണ്ണൂർ സർവ്വകലാശാല ബഹുഭാഷാ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഫോക്‌ലോർ ശിൽപ്പശാല തുടങ്ങി. സബർമതിഹാളിൽ നടക്കുന്ന പരിപാടി വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ.കെ.സി.ബൈജു ഉദ്ഘാടനം ചെയ്തു. അറിവിനെ ശരിയായ ദിശയിൽ നയിക്കുന്നതിന് ഇത്തരത്തിലുള്ള ശിൽപ്പശാലകളും കൂട്ടായ്മകളും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. എ.എം.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഫോക്‌ലോറും ഫോക്‌ലോർ പഠനവും: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ പ്രൊഫ.രാഘവൻ പയ്യനാട് മുഖ്യ പ്രഭാഷണം നടത്തി. മലയാളം വകുപ്പ അദ്ധ്യക്ഷൻ ഡോ.ആർ. ചന്ദ്രബോസ്, പ്രൊഫ.വി.രാജീവ്, അനശ്വര.എസ് തുടങ്ങിയവർ സംസാരിച്ചു.ശിൽപ്പശാല ഇന്ന് സമാപിക്കും.