മുഖ്യമന്ത്രി ക്രിമിനൽ: വി.ഡി. സതീശൻ

Thursday 23 November 2023 12:47 AM IST

ആലുവ: കണ്ണൂരിൽ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സി.പി.എം ഗുണ്ടകളെ ജീവൻരക്ഷാ പ്രവർത്തകരായി മുഖ്യമന്ത്രി വിശേഷിപ്പിച്ചത് കലാപാഹ്വാനമാണെന്നും അദ്ദേഹത്തിന്റെ പൊലീസ് അന്വേഷിച്ചപ്പോൾ അവർ വധശ്രമക്കേസിൽ പ്രതികളായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇനിയും ഇത്തരം രക്ഷാപ്രവർത്തനം തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി ക്രിമിനലാണ്. നികൃഷ്ടവും ക്രൂരവുമായ മനസുള്ളവരേ ഇങ്ങനെ പ്രതികരിക്കൂ. ഒന്ന് മുതൽ 14 വരെ പ്രതികൾ രാഷ്ട്രീയ വിരോധവും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയതിലെ വിരോധവും വച്ച് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഹെൽമറ്റും ചെടിച്ചട്ടിയും ഉപയോഗിച്ച് മർദ്ദിച്ചതായാണ് എഫ്.ഐ.ആറിലുള്ളത്. എഫ്.ഐ.ആർ പുറത്തു വന്നതിനാൽ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും.

 മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​ഡി.​ജി.​പി​ക്ക് ​പ​രാ​തി

​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​ ​മ​ർ​ദ്ദി​ച്ച​ ​സി.​പി.​എം​ ​-​ ​ഡി.​വൈ.​എ​ഫ്‌.​ഐ​ ​സം​ഘ​ത്തെ​ ​ജീ​വ​ൻ​ര​ക്ഷ​ക​ർ​ ​എ​ന്ന് ​ന്യാ​യീ​ക​രി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​ഡി.​ജി.​പി​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മ​റ്റി​യാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​അ​ക്ര​മി​ക​ൾ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​വ​ധ​ശ്ര​മ​ത്തി​ന് ​കേ​സെ​ടു​ത്തി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഡി.​വൈ.​എ​ഫ്.​ഐ​യു​ടേ​ത് ​ജീ​വ​ൻ​ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും​ ​കേ​ര​ള​ത്തി​ലു​ട​നീ​ളം​ ​ഇ​ത് ​തു​ട​ര​ണ​മെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​അ​ക്ര​മ​ത്തെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്ക​ലും​ ​ക​ലാ​പാ​ഹ്വാ​ന​വു​മാ​ണെ​ന്നും​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി​ജി​ൻ​ ​മോ​ഹ​ന​ൻ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.