തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ വീലുകളുള്ള സ്ട്രെച്ചറുകളിൽ പുറത്തെടുക്കും; രക്ഷാപ്രവർത്തനം ഉടൻ പുനരാരംഭിക്കും

Friday 24 November 2023 12:40 PM IST

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ 13 ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ ചക്രങ്ങളുള്ള സ്ട്രെച്ചറുകൾ ഉപയോഗിച്ച് പുറത്തെത്തിക്കുമെന്ന് അധികൃതർ. പുറത്തെത്തിക്കാനുള്ള പൈപ്പിലൂടെ സ്ട്രെച്ചറുകൾ അവരുടെ അടുത്തേക്ക് എത്തിക്കുമെന്നും അവർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സ്‌ട്രെച്ചറുകൾ ഉപയോഗിച്ച് പുറത്തെടുക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന വീഡിയോ ദേശീയ ദുരന്ത നിവാരണ സേന ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.

ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​യോ​ടെ​ ​എ​ല്ലാ​വ​രെ​യും​ ​ര​ക്ഷി​ക്കാ​മെ​ന്നാ​യി​രു​ന്നു​ ​പ്ര​തീ​ക്ഷ.​ ​എ​ന്നാ​ൽ​ ​ഡ്രി​ല്ലിം​ഗ് ​ന​ട​ത്തു​ന്ന​ ​ഓ​ഗ​ർ​ ​മെ​ഷീ​നി​ന്റെ​ ​ബ്ലേ​ഡു​ക​ൾ​ ​തു​ര​ങ്ക​ത്തി​ലെ​ ​അ​വ​ശി​ഷ്ട​ക്കൂ​മ്പാ​ര​ത്തി​ലെ​ ​ഇ​രു​മ്പ് ​പാ​ളി​യി​ൽ​ ​ഇ​ടി​ച്ച് ​ര​ണ്ടാ​മ​തും​ ​കേ​ടാ​യ​ത് ​വി​ന​യാ​യി.​ ​അ​ത് ​ന​ന്നാ​ക്കാ​നും​ ​ഇ​രു​മ്പ് ​പാ​ളി​ ​മു​റി​ച്ചു​ ​മാ​റ്റാ​നും​ ​വ​രു​ന്ന​ ​കാ​ല​താ​മ​സം​ ​കാ​ര​ണം​ ​ഡ്രി​ല്ലിം​ഗ് ​വീ​ണ്ടും​ ​നി​റു​ത്തി​ ​വ​ച്ചിരുന്നു.​ ​ഇ​രു​മ്പ് ​പാ​ളി​ ​മു​റി​ക്കാ​ൻ​ ​വി​ദ​ഗ്ദ്ധ​ർ​ ​ശ്ര​മം നടത്തിയിരുന്നു.​ ഇ​തി​നാ​യി​ ​അ​വ​ർ​ ​ഗ്യാ​സ് ​ക​ട്ട​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി​ ​ഇ​രു​മ്പ് ​കു​ഴ​ലി​ലൂ​ടെ​ ​നു​ഴ​ഞ്ഞു​ ​ക​യ​റി​​.

തൊ​ഴി​​ലാ​ളി​​ക​ളെ​ എ​ത്തി​​ക്കാ​ൻ​ പ​ത്ത് കു​ഴ​ലു​ക​ളാ​ണ് വേ​ണ്ട​ത്. ഇ​പ്പോ​ൾ​ പ​ത്താ​മ​ത്തെ​ കു​ഴ​ലാ​ണ് വെ​ൽ​ഡ് ചെ​യ്യു​ന്ന​ത്. ഇ​തി​​നു​ പു​റ​മെ​ ഒ​രു​ കു​ഴ​ൽ​ കൂ​ടി​​ കൂ​ട്ടി​​ച്ചേ​ർ​ക്കാ​ൻ​ ആ​ലോ​ചി​​ക്കു​ന്ന​താ​യി നേരത്തേ​ വി​​വ​രം പുറത്തുവന്നിരുന്നു. ഏ​​താ​​നും​​ ​മീ​​റ്റ​​റു​​ക​​ൾ​​ ​കൂ​​ടി​​ ​തു​​ര​​ന്നാ​​ൽ​​ ​തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക​​രി​​കി​​ൽ​​ ​എ​​ത്താം​.​ ​ഒ​​രു​​ ​പൈ​​പ്പ് ​ഡ്രി​​ല്ല് ​ചെ​​യ്ത് ​ക​​ട​​ത്താ​​ൻ​​ ​നാ​​ല് ​മ​​ണി​​ക്കൂ​​ർ​​ ​വേ​​ണം​.​ ​കൂ​​ടു​​ത​​ൽ​​ ​ത​​ട​​സ​​ങ്ങ​​ൾ​​ ​ഇ​​ല്ലെ​​ങ്കി​​ൽ​​ ​ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം​​ ​ഇ​​ന്ന് ​​ ​പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്ന് ​എ​​ൻ​.​ഡി​.​ആ​​ർ​.​എ​​ഫ് ​ഡ​​യ​​റ​​ക്‌​​ട​​ർ​​ ​ജ​​ന​​റ​​ൽ​​ ​അ​​തു​​ൽ​​ ​ക​​ർ​​വാ​​ൾ​​ ​അ​​റി​​യി​​ച്ചു​.

​മു​ഖ്യ​മ​ന്ത്രി​ ​പു​ഷ്‌​ക​ർ​ ​സിം​ഗ് ​ധാ​മി​ ​ഇ​ന്ന​ലെ​ ​സ്ഥ​ല​ത്തെ​ത്തി​ ​സ്ഥി​തി​ ​വി​ല​യി​രു​ത്തിയിരുന്നു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ധാ​മി​യു​മാ​യി​ ​സം​സാ​രി​ച്ചു.