വാക്കർ കൊണ്ട് പിതാവിനെ തലയ്‌ക്കടിച്ച് കൊന്നു; 26കാരൻ അറസ്റ്റിൽ

Friday 24 November 2023 3:45 PM IST

ആലപ്പുഴ: പിതാവിനെ വാക്കർ കൊണ്ട് അടിച്ചുകൊന്ന കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര ഈരേശേരിയിൽ സെബിൻ ക്രിസ്റ്റ്യനെ (26) യാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

സെബിന്റെ പിതാവ് ഈരേശേരിയിൽ സെബാസ്റ്റ്യൻ (65) ഇക്കഴിഞ്ഞ 21ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.