ഭീകരാക്രമണം ലക്ഷ്യമിട്ട് പാക് പിന്തുണയുള്ള സംഘടന പ്രവർത്തിക്കുന്നു,​ കോഴിക്കോട്ട് എൻ ഐ എ റെയ്ഡ്,​ പരിശോധന നടന്നത് നാല് സംസ്ഥാനങ്ങളിൽ

Sunday 26 November 2023 8:22 PM IST

ന്യൂഡ‌ൽഹി: ഭീകരാക്രമണം ലക്ഷ്യമിട്ട് രാജ്യത്ത് പാകിസ്ഥാൻ്റെ പിന്തുണയുള്ള ഭീകരസംഘടന പ്രവർ‌ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്‌ഡ് നടത്തി. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്.

കേരളം കൂടാതെ മദ്ധ്യപ്രദേശ്,​ ഗുജറാത്ത്,​ യു.പി എന്നീ സംസ്ഥാനങ്ങളിലും പരിശോധന നടന്നു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിച്ചില്ല

രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടനമടക്കം ലക്ഷ്യമിട്ട് ഭീകരപ്രവർത്തനം നടത്തിയിരുന്ന അഹമ്മദ് ഡാനിഷ് എന്നയാളെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി കണ്ടെത്തിയി. തുടർന്ന് അന്വേഷണം എൻ,​ഐ,​എ ഏറ്റെടുക്കുകയായിരുന്നു. .