വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഗർഭിണിയായത് അമ്മായിയമ്മയ്‌ക്ക് ഇഷ്ടമായില്ല, കുഞ്ഞിനെ അടയ്ക്ക നൽകി കൊന്നു; പരാതിയുമായി യുവതി

Monday 27 November 2023 10:01 AM IST

ബംഗളൂരു: തന്റെ കുഞ്ഞിനെ ഭർതൃമാതാവ് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. കർണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. നാഗരത്ന - ഗജേന്ദ്ര ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

വിവാഹം കഴിഞ്ഞ് അധികം വൈകാതെ താൻ ഗർഭിണിയായതാണ് ഭർതൃമാതാവിന് അനിഷ്ടമുണ്ടാകാൻ കാരണമെന്ന് നാഗരത്ന ആരോപിക്കുന്നു. പ്രസവം കഴിഞ്ഞ് അഞ്ചാം മാസത്തിലാണ് യുവതി തിരിച്ച് വീട്ടിലെത്തിയത്. ചെറിയ പ്രായത്തിൽ അമ്മയായതിന് ഇടയ്ക്കിടെ ഭർതൃമാതാവ് കുത്തിനോവിച്ചിരുന്നു.

ഒൻപത് മാസമുള്ള തന്റെ കുഞ്ഞിന് ഭർതൃമാതാവ് അടയ്ക്ക നൽകിയെന്നും, ഇതാണ് മരണകാരണമെന്നുമാണ് പരാതി. ഭർത്താവിനൊപ്പമെത്തിയാണ് യുവതി പരാതി നൽകിയത്. നവംബർ ഇരുപത്തിരണ്ടിനാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. പരാതി ഉയർന്നതിന് പിന്നാലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഭർതൃമാതാവ് കുറ്റം നിഷേധിച്ചു.

Advertisement
Advertisement