മോഹൻലാൽ എന്ന നടന് ഇനി ഏത് കഥാപാത്രമാണ് അവതരിപ്പിക്കാനുള്ളത്? മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും മുന്നേ അദ്ദേഹം ചെയ്തു; വീഡിയോയുമായി ആരാധകർ

Monday 27 November 2023 12:45 PM IST

നാല് ദിവസം മുമ്പാണ് മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷത്തിലെത്തിയ ജിയോ ബേബിയുടെ 'കാതൽ' റിലീസ് ചെയ്തത്. സ്വവർഗാനുരാഗിയായ കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണിത്.

ഇന്ത്യൻ സിനിമയിൽ മറ്റാരും ചെയ്യാൻ ധൈര്യപ്പെടാത്ത, മറ്റൊരു നടനും അവതരിപ്പിക്കാൻ സാധിക്കാത്ത രീതിയിലാണ് മമ്മൂട്ടിയുടെ അവതരണമെന്നാണ് ആരാധകർ പറയുന്നത്. ഇതിനുമുമ്പ് 'മുംബൈ പൊലീസിൽ' പൃഥ്വിരാജും, 'മുത്തോനിൽ' നിവിൻ പോളിയും ഇത്തരത്തിലൊരു വേഷം അവതരിപ്പിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടിന് മുമ്പ് മോഹൻലാലും ഇത്തരമൊരു സീൻ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകരിപ്പോൾ. മോഹൻലാൽ അവതരിപ്പിച്ച 'ആള്ളാപിച്ച മൊല്ലാക്ക' എന്ന കഥാപാത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ എന്ന നടന് ഇനി ഏത് കഥാപാത്രമാണ് അവതരിപ്പിക്കാനുള്ളതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടത്.