ക്യൂട്ട് ലുക്കിൽ മമിത

Tuesday 28 November 2023 2:40 AM IST

വെളുപ്പ് ചുരിദാർ ധരിച്ച് ചിരിതൂവി യുവനടി മമിത ബൈജു. മമിതയുടെ പുതിയ ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്നു. മലയാളത്തിന്റെ യുവനടിമാരിൽ പ്രിയങ്കരിയാണ് മമിത. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ സർവോപരി പാലാക്കാരൻ എന്ന സിനിമയിൽ ചാലി പാലായുടെ മകളുടെ വേഷം അവതരിപ്പിച്ചാണ് മമിത എത്തുന്നത്. ഹബീബി ടുവിൽ ആസിഫ് അലിയുടെ സഹോദരിയും വികൃതിയിൽ സൗബിന്റെ സഹോദരിയായും അഭിനയിച്ച മമിത ഓപ്പറേഷൻ ജാവയിൽ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. രണ്ട്, ഫോർ, സൂപ്പർ ശരണ്യ, പ്രണയവിലാസം, രാമചന്ദ്ര ബോസ് ആൻഡ് കോ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. സിനിമയും പഠനവും ഒരുമിച്ചുകൊണ്ടുപോവുകയാണ് മമിത. ഓരോ സിനിമ കഴിയുമ്പോഴും സിനിമയെപ്പറ്റി കൂടുതൽ മനസിലാകുന്നെന്നും അതോടൊപ്പം താത്‌പര്യം കൂടുന്നുണ്ടെന്നും മമിത പറയാറുണ്ട്. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. നസ്ളൻ ആണ് നായകൻ.