മാസും ആക്ഷനും, ആന്റണി ; ട്രെയിലർ

Tuesday 28 November 2023 3:45 AM IST

ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ഫാമിലി മാസ് ആക്ഷൻ ചിത്രം ആന്റണിയുടെ ട്രെയിലർ പുറത്തിറങ്ങി. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടെയ്ൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് നിർമ്മാണം. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരാണ് മറ്റു താരങ്ങൾ. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്നു എന്നതാണ് ആന്റണിയുടെ പ്രത്യേകത. ഛായാഗ്രഹണം രണദിവെ, സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പി. ആർ. ഒ: ശബരി. ഡിസംബർ 1 ന് ചിത്രം തിയേറ്ററുകളിലെത്തും.

Advertisement
Advertisement