ഉപരാഷ്ട്രപതിയുടെ സന്ദർശനം ഇന്ന് യോഗം ചേരും

Tuesday 28 November 2023 1:03 AM IST

തിരുവനന്തപുരം: ഡിസംബർ ഒന്നിന് തലസ്ഥാനത്ത് ഉപരാഷ്ട്രപതി ജഗ്ദീപ്ധൻകർ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ സിറ്റി പൊലീസ് കമ്മിഷണർ എം.എച്ച്.നാഗരാജുവിന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് ഒന്നര മുതൽ നാലര വരെയാണ് സന്ദർശനത്തിനായി അറിയിച്ചിട്ടുള്ളത്.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്ളോബൽ ആയുർവ്വേദ ഫെസ്റ്രിവലിന്റെ (ജി.എ.എഫ് 2023) അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയാണ് ഉപരാഷ്ട്രപതിയുടെ പ്രധാന പരിപാടി. അന്തിമപരിപാടികൾ സർക്കാരിന് ലഭ്യമായിട്ടില്ല.

Advertisement
Advertisement