ചൂട് വെള്ളത്തിൽ ഇവ രണ്ടും ചേർത്ത് ഉപയോഗിച്ചു നോക്കൂ, വായ്പ്പുണ്ണിന് ശമനമാകും
Tuesday 28 November 2023 3:28 AM IST
വായ്പ്പുണ്ണ് അഥവ മൗത്ത് അൾസർ എന്നത് പലരിലും കണ്ടുവരുന്ന ഒരു രോഗമാണ്. വൈറ്റമിൻ കുറവ്, സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കാത്തത്, പ്രമേഹം, ഉറക്കക്കുറവ്, പല്ലുതേക്കുമ്പോൾ ബ്രഷ് കൊണ്ടുണ്ടാവുന്ന മുറിവ് എന്നിവ വായ്പ്പുണ്ണിന് കാരണമാവാം. ദിവസവും ചെറുചൂടുവെള്ളം വായിൽ കൊള്ളുന്നത് നല്ലതാണ്.
എരിവും അസിഡിറ്റിയുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ബേക്കിംഗ് സോഡ വെള്ളത്തിൽ ചാലിച്ച് മുറിവിൽ പുരട്ടി 10 മിനിറ്റ് വച്ച് കഴുകുന്നത് വായ്പ്പുണ്ണിന് ചെറിയതോതിൽ ശമനമുണ്ടാക്കുന്നു. ചൂടുവെള്ളത്തിൽ അല്പം തേനും ഉപ്പും ചേർത്തിളക്കി വായിൽ കൊള്ളുന്നതും ഉത്തമം.