വീടിനുമുന്നിൽ ചുരിദാർ ധരിച്ച സ്ത്രീ മുഖം മറച്ച് നിന്നു; അബിഗേലിനെ തട്ടിക്കൊണ്ടുപോയത് ആ അമ്മ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ

Tuesday 28 November 2023 11:14 AM IST

കൊല്ലം: അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ ഒട്ടുമലയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ മറ്റൊരു കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി റിപ്പോർട്ടുകൾ. സൈനികനായ ആർ ബിജുവിന്റെയും ചിത്രയുടെയും വീടിന് മുൻപിലായിരുന്നു സംഭവം നടന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പന്ത്രണ്ടുകാരിയായ മകൾ പുറത്തെത്തിയപ്പോൾ വീടിന് മുന്നിൽ ചുരിദാർ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചുനിൽക്കുന്നത് കണ്ടു. ആരാണെന്ന് ചോദിച്ചതോടെ ഈ സ്ത്രീ ഓടി സമീപത്ത് ബൈക്കിൽ കാത്തുനിന്ന ആളുടെ പിറകിൽ കയറി കടന്നു കളയുകയും ചെയ്തു.

ഈ സംഭവത്തെക്കുറിച്ച് ഇന്നലെ വൈകിട്ട് കുട്ടിയുടെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് വന്ന് ഒരു മണിക്കൂറിനിപ്പുറമാണ് ആറ് വയസുകാരിയായ അബിഗേലിനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയത്.

സ​ഹോ​ദ​ര​നൊ​പ്പം​ ​ട്യൂ​ഷ​നു​പോ​ക​വേ​ ​സ്ത്രീ​ ​ഉ​ൾ​പ്പെ​ട്ട​ ​നാ​ലം​ഗ​ ​​സം​ഘം​ ​കാ​റി​ൽ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​കുകയായിരുന്നു. അ​ബി​ഗേ​ലി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​ജോ​നാ​ഥ​നെ​യും​ ​മുഖംമൂടി​ സംഘം കാ​റി​ൽ​ ​ക​യ​റ്റാ​ൻ​ ​ശ്ര​മി​ച്ചെങ്കി​ലും​ ​കു​ട്ടി​ ​കു​ത​റി​ ​ര​ക്ഷ​പ്പെ​ട്ടു.