ഗൗണിൽ തിളങ്ങി ആലിയ
ബ്ളാക്ക് സ്വീക്വൻസ്‌ഡ് ഗൗണിൽ തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. കോഫി വിത്ത് കരണിൽ നിന്നുള്ള ചിത്രങ്ങളാണ് ആലിയ ആരാധകർക്കായി പങ്കുവച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലാണ് താനെന്ന് ആലിയ പറയുന്നു. അമ്മയായതിന്റെ വിശേഷങ്ങൾ എത്ര പങ്കുവച്ചാലും മതിയാവില്ലെന്ന് ആലിയ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. എന്നാൽ ആലിയയെ ചൊടിപ്പിക്കുന്ന ഒന്നുണ്ട്. സ്വകാര്യതയിലേക്ക് വലിഞ്ഞു കയറുന്നവരെ. അടുത്തിടെ വീട്ടിലിരിക്കുന്ന ചിത്രം രഹസ്യമായി പകർത്തിയ ഫോട്ടോഗ്രാഫർക്ക് എതിരെ രൂക്ഷവിമർശനവുമായി ആലിയ രംഗത്ത് എത്തിയിരുന്നു. ആലിയയുടെ സമൂഹമാദ്ധ്യമ പോസ്റ്റിൽ മുംബയ് പൊലീസിനെയും ടാഗ് ചെയ്തു. സമാന അനുഭവങ്ങളുമായി അനുഷ്‌ക ശർമ്മയും ജാൻവി കപൂറും രംഗത്തുവരികയും ചെയ്തു. വീട്ടിൽ പോലും ഇരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടത്തിനെതിരെ ശക്തമായ നടപടി വേണമെന്നുമാണ് ആലിയയുടെ ആവശ്യം. അതേസമയം പതിനേഴാം വയസിലാണ് ആലിയയുടെ ചലച്ചിത്ര അരങ്ങേറ്റം.