പാക് കലാകാരന്മാരെ വിലക്കണമെന്ന ഹർജി തള്ളി

Wednesday 29 November 2023 12:21 AM IST

ന്യൂഡൽഹി: ഇന്ത്യൻ സിനിമകളിലും കലാപരിപാടികളിലുമുൾപ്പെടെ പാക് കലാകാരന്മാരെ വിലക്കണമെന്ന പൊതുതാത്പര്യഹർജി വിമർശനത്തോടെ സുപ്രീംകോടതി തള്ളി. ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പാക് കലാകാരന്മാരെ ക്ഷണിക്കുന്നതിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ വിലക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സിനിമ പ്രവർത്തകനെന്ന് അവകാശപ്പെട്ട് ഫായിസ് അൻവർ ഖുറേഷി എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യം നേരത്തേ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.