ബോസ് ചന്ദനത്തോപ്പിലെ കുപ്രസിദ്ധനോ? കൊലക്കേസിൽ ചെന്നൈ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാളുടെ ചേട്ടന്റെ മകളാണ് ഫോൺ വിളിച്ചതെന്ന സംശയത്തിൽ പൊലീസ്

Wednesday 29 November 2023 11:27 AM IST

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചന്ദനത്തോപ്പ് കുഴിയം സ്വദേശി കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോൺ വിളിയിൽ ബോസിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം. നിരവധി മോഷണക്കേസുകൾക്ക് പുറമേ ക്വട്ടേഷൻ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാൾ. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ അഞ്ച് മോഷണക്കേസുകളുണ്ട്. രാമൻകുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസം മാറ്റുകയായിരുന്നു. മോഷണക്കേസിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. എന്നാൽ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ ജ്യേഷ്ഠൻ കൊലക്കേസിൽ ചെന്നൈ സെൻട്രൽ ജയിലിൽ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ സ്ത്രീയെന്നും സംശയിക്കുന്നു.

15 പേരുടെ പട്ടിക തയ്യാറാക്കി

15 പേരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ എവിടെയായിരുന്നുവെന്ന പരിശോധനയാണ് പ്രധാനമായും നടക്കുന്നത്. നേരത്തെ ക്വട്ടേഷൻ, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കേസുകളിൽ പ്രതിയായിട്ടുള്ളവരാണ് പട്ടികയിലുള്ളത്.

'കടയിൽ വന്നയാൾ ഇത് തന്നെ"

മോഷ്ടാവിന്റെ രേഖാചിത്രം സ്ഥിരീകരിച്ച് കടയുടമ ഗിരിജ. തന്റെ കടയിൽ വന്ന് ഫോൺ വാങ്ങി അബിഗേലിന്റെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സ്ത്രീക്കൊപ്പം ഉണ്ടായിരുന്നത് പൊലീസ് അന്വേഷിക്കുന്ന മോഷ്ടാവ് തന്നെയെന്ന് ഗിരിജ പറഞ്ഞു.

ഗിരിജയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പൊലീസ് കടയിൽ എത്തിയയാളുടെ രേഖാചിത്രം തയ്യാറാക്കിയത്.

തട്ടിക്കൊണ്ടുപോയ ദിവസം രാത്രി ഏഴരയോടെയാണ് സ്ത്രീയും പുരുഷനും കടയിലെത്തിയത്. പാരിപ്പള്ളി ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ പിന്നീട് പള്ളിക്കൽ ഭാഗത്തേക്കാണ് പോയത്. ഓട്ടോറിക്ഷയിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഗിരിജ പറഞ്ഞു.

അ​ബി​ഗേ​ൽ​ ​പ​റ​ഞ്ഞ​ത്

ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് ​ശേ​ഷ​മു​ള്ള​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​അ​ബി​ഗേ​ൽ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞ​തി​ങ്ങ​നെ. '​'​പി​ടി​ച്ച് ​കാ​റി​ൽ​ ​ക​യ​റ്റി​പ്പോ​ൾ​ ​ക​ര​ഞ്ഞു.​ ​അ​പ്പോ​ൾ​ ​വാ​ ​പൊ​ത്തി​പ്പി​ടി​ച്ച​ ​ശേ​ഷം​ ​സീ​റ്റി​ൽ​ ​കി​ട​ത്തി.​ ​പി​ന്നീ​ട് ​ഒ​രു​ ​വീ​ട്ടി​ലെ​ത്തി​ച്ചു.​ ​ക​ഴി​ക്കാ​ൻ​ ​കേ​ക്കും​ ​റെ​സ്കു​മൊ​ക്കെ​ ​ത​ന്നു.​ ​പി​ന്നെ​ ​ലാ​പ്ടോ​പ്പി​ൽ​ ​കാ​ർ​ട്ടൂ​ൺ​ ​കാ​ണി​ച്ചു.​ ​ഇ​ട​യ്ക്ക് ​ഉ​റ​ങ്ങി​പ്പോ​യി.​ ​രാ​വി​ലെ​ ​ഉ​ണ​ർ​ന്ന​പ്പോ​ൾ​ ​നീ​ല​ ​നി​റ​മു​ള്ള​ ​കാ​റി​ൽ​ ​ക​യ​റ്റി.​ ​വ​ഴി​യി​ലി​റ​ങ്ങി​യ​ ​ശേ​ഷം​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​ക​യ​റി​ ​വ​ഴി​യി​റ​ലി​റ​ങ്ങി.​ ​പി​ന്നെ​ ​പ​പ്പ​യെ​ ​വി​ളി​ച്ച് ​കൊ​ണ്ടു​വ​രാ​മെ​ന്ന് ​പ​റ​ഞ്ഞു​ ​ആ​ന്റി​ ​എ​ങ്ങോ​ട്ടോ​ ​പോ​യി.