വീട്ടിൽ പുതിനയും മുല്ലയും ഉണ്ടോ?; എന്നാൽ അവ കൊണ്ടുവരുന്ന ഫലം ചെറുതൊന്നുമല്ല, ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ആരായാലും ഇവ വളർത്തും

Wednesday 29 November 2023 4:16 PM IST

വീട് നിർമ്മാണത്തിൽ മാത്രമല്ല, വീട്ടിലെ ചില വസ്തുക്കളുടെ സ്ഥാനങ്ങളിലും വാസ്തു നോക്കുന്നവരാണ് പലരും. വാസ്തുവിൽ ചെടികൾക്കും മരങ്ങൾക്കും പ്രാധാന്യമുണ്ട്. ചില ചെടികളും മരങ്ങളും വീട്ടിൽ വളർത്തുന്നത് ദോഷം ചെയ്യുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. വീട് അലങ്കരിക്കാൻ ചെടികളും മറ്റ് സാധനങ്ങളും വയ്ക്കുമ്പോൾ അത് വാസ്തു പ്രകാരം വേണം ചെയ്യാൻ. ഇല്ലെങ്കിൽ ഇവ നെഗറ്റീവ് എനർജി നൽകുന്നു. വാസ്തു പ്രകാരം ചില ചെടികൾ വീട്ടിൽ വയ്ക്കുന്നത് അവിടെ താമസിക്കുന്ന ആളുകളുടെ ജീവിതത്തിലേയ്ക്ക് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും. അതിൽ ചിലത് പരിചയപ്പെടാം.

പുതിന

പുതിനച്ചെടി വീട്ടിൽ വളർത്തുന്നത് സമൃദ്ധിയും സമ്പത്തും കൊണ്ടുവരുമെന്നാണ് വാസ്തുപരമായുള്ള വിശ്വാസം. പുതിന നല്ല ഒരു ഔഷധസസ്യം കൂടിയാണ്. കിടപ്പുമുറിയിലെ ജനലിന് സമീപം പുതിന വയ്ക്കുന്നത് പേടിസ്വപ്നങ്ങളെ അകറ്റാൻ സഹായിക്കുന്നു. കൂടാതെ പുതിന നെഗറ്റീവ് എനർജി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഓഫീസിൽ ഉണങ്ങിയ ഒരു പുതിന ഇല സൂക്ഷിക്കുന്നത് സമൃദ്ധി നൽകുന്നവെന്നും വിശ്വാസമുണ്ട്.

മുല്ല

മുല്ലപ്പൂവ് നന്ദി, സ്‌നേഹം, വിജയം എന്നിവയെ സൂചിപ്പിക്കുന്ന ഒരു ഭാഗ്യ സസ്യമാണ്. ഇത് വീട്ടിൽ വയ്ക്കാൻ വളരെ അനുയോജ്യമാണ്. വീട്ടിലുള്ളവരുടെ സമ്മർദ്ദം കുറയ്ക്കാൻ മുല്ല സഹായിക്കുന്നു. വാസ്തു പ്രകാരം മുല്ലപ്പൂവിന്റെ സുഗന്ധം വീട്ടിലുള്ള നെഗറ്റീവ് എനർജി നീക്കം ചെയ്യുന്നുവെന്നാണ് വിശ്വാസം.

Advertisement
Advertisement