തെലുങ്കു മണ്ണിന്റെ വിധിയെഴുത്ത് ഇന്ന്
ഹൈദരാബാദ്: മുമ്പൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള തിരഞ്ഞെടുപ്പ് പ്രാചരണത്തിന് സാക്ഷ്യം വഹിച്ച തെലുങ്ക് മണ്ണ് ഇന്ന് വിധിയെഴുതും.
119 മണ്ഡലങ്ങളിലെ മൂന്ന് കോടി 17 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. ഭരണകക്ഷിയായ ബി.ആർ.എസും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയും പ്രചരണ രംഗത്ത് സജീവമായിരുന്നു.
കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രഭാവവുമാണ് ബി .ആർ എസിന്റെ തുറുപ്പുചീട്ട്. രാഹുൽ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂർണമായി കളത്തിലിറക്കിയ കോൺഗ്രസ് കർണാടക മാതൃകയിൽ 6 ഗ്യാരണ്ടികൾ നൽകിയാണ് വോട്ടു ചോദിച്ചത്.
മോദിയുടേയും അമിത്ഷായുടെ നേതൃത്വത്തിൽ ബി.ജെ.പിയും ശക്തമായ പ്രചാരണം നടത്തി. ന്യൂനപക്ഷ പാർട്ടിയായ എ.ഐ.എം.ഐ.എമ്മും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.
തെലങ്കാനയിൽ സജീവമായി ഉണ്ടായിരുന്ന തെലുങ്ക്ദേശം പാർട്ടി ഇത്തവണ മത്സരത്തിനില്ല. കഴിഞ്ഞ തവണ ആറ് സീറ്റ് ലഭിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കഴിയുംവരെ തെലങ്കാനയിൽ നിരോധനാജ്ഞയാണ്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ മൂന്നിനാണ് തെലങ്കാനയിലും വോട്ടെണ്ണൽ.
പ്രചാരണ തന്ത്രങ്ങൾ
ബി.ആർ.എസ്: കർഷകർക്കും പിന്നാക്കക്കാർക്കും പദ്ധതികൾ. തെലങ്കാന വികാരം ഉണ്ടാക്കുന്നു.
കോൺഗ്രസ്: 'ഇന്ദിരാമ്മ രാജ്യം' കൊണ്ടുവരുമെന്ന പ്രഖ്യാപനം. നാഗാർജുന സാഗർ അണക്കെട്ട് നിർമ്മിച്ചത് ഇന്ദിരാഗാന്ധിയാണെന്ന ഓർമ്മപ്പെടുത്തൽ
ബി.ജെ.പി: പിന്നാക്കക്കാരനെ മുഖ്യമന്ത്രിയാക്കുമെന്ന പ്രഖ്യാപനം. ഭരണം കിട്ടിയാൽ മുസ്ലിം പ്രത്യേക സംവരണം എടുത്തുകളയുമെന്ന വാഗ്ദാനം
ജയപരാജയം നിർണ്ണയിക്കന്നത്: 56 ലക്ഷം കർഷക കുടുംബങ്ങളുടെ വോട്ട്
മണ്ഡലങ്ങൾ 119
ഭൂരിപക്ഷത്തിന് 60
ബി.ആർ.എസ് മത്സരിക്കുന്നത് 119
കോൺഗ്രസ് മത്സരിക്കുന്നത്- 118
സഖ്യകക്ഷി സി.പി.ഐ 01
ബി.ജെ.പി- 111
സഖ്യകക്ഷി ജനസേന - 8
ബി.എസ്.പി 106
സി.പി.എം 19
എ.ഐ.എം.ഐ.എം 9
ശ്രദ്ധേയ മത്സരം നടക്കുന്ന മണ്ഡലങ്ങൾ, പ്രധാന സ്ഥാനാർത്ഥികൾ
1 കാമറെഡ്ഡി
കെ.ചന്ദ്രശേഖരറാവു (ബി.ആർ.എസ്)
രേവന്ത് റെഡ്ഡി- കോൺഗ്രസ്
2 ഗജ്‌വേൽ
കെ.ചന്ദ്രശേഖരറാവു (ബി.ആർ.എസ്)
ഈട്ടല രാജേന്ദ്രൻ (ബി.ജെ.പി)
3 ജൂബിലിഹിൽസ്
മുഹമ്മദ് അസഹ്റുദ്ദീൻ (കോൺഗ്രസ്)
എ. മഗന്തി ഗോപിനാഥ് (ബി.ആർ.എസ്)
4 പാലയർ
തിമ്മിനേനി വീരഭദ്രം (സി.പി.എം)
ശ്രീനിവാസ റെഡ്ഡി (കോൺഗ്രസ്)
കൻഡാല ഉപേന്ദർ റെഡ്ഡി (ബി.ആർഎസ്)
5 സിർസില്ല
കെ.ടി.രാമറാവു (ബി.ആർ.എസ്
കരുണ മഹേന്ദ്രർ റെഡ്ഡി ( കോൺഗ്രസ്)
റാണി രുദ്രമ്മ റെഡ്ഡി (ബി.ജെ.പി)
6 കൊത്തഗുഡം
സാംബശിവ റാവു (സി.പി.ഐ)
വി.വെങ്കിടേശ്വര റാവു (ബി.ആർ.എസ്)
7മുളുഗു
ഡി. അനസൂയ (കോൺഗ്രസ്)
നാഗജ്യോതി (ബി.ആർ.എസ്)
8 സെക്കന്തരാബാദ് കന്റോൺമെന്റ്
ഡോ. ജി.വി.വെണ്ണില (കോൺഗ്രസ്)
ജി. ലാസ്യ നന്ദിത (ബി.ആർ.എസ്)
എൻ.ശ്രീഗണേഷ് (ബി.ജെ.പി)