ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന ഫ്ലാറ്റിൽ റെയ്‌ഡ്, ഫോൺ കസ്റ്റഡിയിലെടുത്തു

Thursday 30 November 2023 5:39 PM IST

കൊല്ലം: ആറ് വയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ പിതാവ് റെജി താമസിച്ചിരുന്ന ഫ്ലാറ്റിൽ പരിശോധന. പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നത്.

പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി. ഇയാളുടെ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. റെജി ജോലി ചെയ്യുന്ന ആശുപത്രിയിലും പൊലീസ് എത്തി.


അതേസമയം, കുട്ടി ആശുപത്രി വിട്ടു. പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് പോയത്. തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടെന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കേസിൽ പുതിയ രേഖചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടത്.

തിങ്കളാഴ്‌ച വൈകിട്ട് സ​ഹോ​ദ​ര​നൊ​പ്പം​ ​ട്യൂ​ഷ​നു​പോ​ക​വേയായിരുന്നു​ ​സ്ത്രീ​ ​ഉ​ൾ​പ്പെ​ട്ട​ ​​ ​​സം​ഘം​ കുട്ടിയെ ​കാ​റി​ൽ​ ​ത​ട്ടി​ക്കൊ​ണ്ടു​പോയത്.​ ​സ​ഹോ​ദ​ര​ൻ​ ​ജോ​നാ​ഥ​നെ​യും​ ​മുഖംമൂടി​ സംഘം കാ​റി​ൽ​ ​ക​യ​റ്റാ​ൻ​ ​ശ്ര​മി​ച്ചെങ്കി​ലും​ ​കു​ട്ടി​ ​കു​ത​റി​ ​ര​ക്ഷ​പ്പെ​ട്ടു. ഇരുപത്തിയൊന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പെൺകുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുവച്ച് കണ്ടെത്തുകയായിരുന്നു.

Advertisement
Advertisement