കോടികൾ വിലയുള്ള മെയ്ബാ; നയൻസിന് വിക്കിയുടെ പിറന്നാൾ സമ്മാണം
Friday 01 December 2023 6:00 AM IST
തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണി നയൻതാരയ്ക്ക് സംവിധായകനും ജീവിത പങ്കാളിയുമായ വിഘ്‌നേഷ് ശിവൻ നൽകിയ സമ്മാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജർമ്മൻ ആഡംബര കാർ ബ്രാന്റായ മെഴ്സിഡസ് ബെൻസ് മെയ്‌ബയാണ് വിക്കി നയൻതാരയ്ക്ക് സമ്മാനിച്ചത്. 2.69 കോടിക്കും 3.450 കോടിക്കും ഇടയിലാണ് മെയ്ബയുടെ വില . നവംബർ 18 നായിരുന്നു നയൻതാരയുടെ 39-ാം പിറന്നാൾ .വിക്കിയും മക്കളായ ഉയിർ , ഉലക് എന്നിവർക്കൊപ്പമായിരുന്നു നയൻതാര പിറന്നാൾ ആഘോഷിച്ചത്.
അതേസമയം അടുത്തിടെയാണ് നയൻതാര ഇൻസ്റ്റ ഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്.
'തങ്കമേ' എന്ന അടിക്കുറിപ്പ് നൽകികൊണ്ട് വിഘ്‌നേഷ് ശിവൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം നയൻതാരയോടുള്ള സ്നേഹം നിറയാറുണ്ട്.