7.6% വളർച്ചയുമായി ഇന്ത്യൻ കുതിപ്പ്
Friday 01 December 2023 4:54 AM IST
കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിൽ (ജി.ഡി.പി) 7.6 ശതമാനം വളർച്ച. മുൻവർഷം ഇതേകാലയളവിൽ 6.2 ശതമാനമായിരുന്നു. ലോകത്തിലെ മുൻനിര രാജ്യങ്ങളെല്ലാം വലിയ തളർച്ച നേരിടുമ്പോഴാണ് ഉത്പാദന, സേവന മേഖലയിലെ ഉണർവിന്റെ കരുത്തിൽ ഇന്ത്യ കുതിക്കുന്നത്. അവലോകന കാലയളവിൽ വളർച്ചാ നിരക്ക് 6.5 ശതമാനമാകുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്.