നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്‌മി അന്തരിച്ചു

Thursday 30 November 2023 10:06 PM IST

തിരുവനന്തപുരം : നടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. മലയാളം,​ തമിഴ്,​ തെലുങ്ക്,​ ഹിന്ദി,​ സംസ്കൃതം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് പരസ്യങ്ങളിലും വേഷമിട്ടു. നടിയും നർത്തകിയുമായ താരാ കല്യാൺ മകളാണ്.

നന്ദനം,​ കല്യാണരാമൻ,​ രാപകൽ,​ തിളക്കം,​ പാണ്ടിപ്പട തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ മുത്തശി വേഷങ്ങളിലൂടെ ശ്രദ്ധേയയാണ്.

Advertisement
Advertisement