ജോജുവും കല്യാണിയും തകർത്തു,​ കുടുംബത്തിനൊപ്പം കാണാം മാസ് ആക്ഷൻ ചിത്രം ആന്ണി ,​ വീഡിയോ റിവ്യു

Friday 01 December 2023 8:48 PM IST

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. ജോഷിയും ജോജുവും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. അത് ശരി വയ്ക്കുന്ന ചിത്രമാണ് ആന്റണി. ഒരുപക്ഷേ പൊറിഞ്ചുവിനെക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്ന ചിത്രം എന്നും ആന്റണിയെ വിശേഷിപ്പിക്കാം. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രത്തിൽ മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ മുൂഹൂർത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്,​. ആന്റണി ഈന്തപ്പനായി ജോജു ജോർജും ബോക്സറായ ആൻ മരിയ എന്ന കഥാപാത്രമായി കല്യാണി പ്രിയദർശനും തകർത്തഭിനയിച്ചിരിക്കുന്നു.

ചെമ്പൻ വിനോദ്,​ നൈല ഉഷ,​ ആശ ശരത് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു. നെക്സ്റ്റൽ സ്റ്റുഡിയോസ്,​ ആൾട്രാ മീഡിയ എന്റ‌ർടെയ്ൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റീൻ മീഡിയയുട ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് നിർമ്മാണം. രാജേഷ് വർമ്മയാണ് തിരക്കഥ. ജേക്‌സ് ബിജോയ് സംഗീതവും രണദിവെ ഛായാഗ്രഹണവും നിർവഹിക്കുന്നു.

Advertisement
Advertisement