തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരം,​ മകളുടെ പഠനത്തിന് കൊടുത്ത പണം തിരികെ നൽകിയില്ലെന്ന് മൊഴി

Friday 01 December 2023 9:50 PM IST

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് കുഞ്ഞിന്റെ അച്ഛനോടുള്ള വൈരാഗ്യത്തി്റെ പേരിലെന്ന് കസ്റ്റഡിയിലുള്ള ചാത്തന്നൂർ സ്വദേശി കെ.ആർ. പത്മകുമാറിന്റെ മൊഴി. പത്മകുമാറിനറെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി റെജിക്ക് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ മകൾക്ക് അഡ്‌മിഷൻ കിട്ടിയില്ല. പണവും തിരിച്ചുകിട്ടിയില്ലെന്ന് പത്മകുമാറിന്റെ മൊഴിയിൽ പറയുന്നു.

ഒരു വർഷത്തോളം റെജിയുടെ പിന്നാലെ പണം മടക്കിക്കിട്ടാനായി നടന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പത്മകുമാർ പറയുന്നു. കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്നും ഇയാൾ വെളിപ്പെടുത്തി.

ആറുവയസുകാരിയെ ചിറക്കരയിലുള്ള പത്മകുമാറിന്റെ ഫാം ഹൗസിലാണ് താമസിപ്പിച്ചത് എന്നാണ് വിവരം. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിലൂടെ റെജിയെയും കുടുംബത്തെയും സമ്മർദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാ‌ർ മൊഴി നൽകി.

ഇന്ന് ഉച്ചയ്ത്ത് രണ്ടരയോടൊണ് തമിഴ്‌നാട് തെങ്കാശി പുളിയറൈയിൽ നിന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടൂർ എ.ആ‍ർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.