തായിനേരിയിൽ നാടകോത്സവം
Friday 01 December 2023 9:54 PM IST
പയ്യന്നൂർ : തായിനേരി യുവജന സാംസ്കാരിക സമിതി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് എൻ.പി.പ്രമോദ് സ്മാരക നാടകോത്സവo ഇന്ന് തുടങ്ങും. രാത്രി 7ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറകുനാടകം അരങ്ങേറും. നാളെ വൈകീട്ട് 6ന് എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് അംഗൻവാടി കുട്ടികളുടെ കലാ പരിപാടികൾ, എം.ആർ.സി.എച്ച് സ്കൂൾ വിദ്യാർത്ഥികളുടെ മാജിക് ഷോ, വായനശാല വനിതാ വേദി അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, നാടൻ പാട്ട് ഡാൻസ്, തിരുവാതിരകളി എന്നിവയും കരോക്കെ ഗാനമേളയും അരങ്ങേറും. നാലിന് രാത്രി 7ന് ശാന്തം,5ന് ഉൾക്കടൽ,6ന് ഊഴം,7ന് ഇടം എന്നീ നാടകങ്ങൾ അരങ്ങേറും.