കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ പിടിയിൽ
Saturday 02 December 2023 1:01 AM IST
മൂവാറ്റുപുഴ: മൂന്നരകിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ മൂവാറ്റുപുഴ പൊലീസ് പിടിയിൽ. പെരുവംമൂഴി പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ബംഗാൾ സ്വദേശികളായ വിശ്വജിത്ത് മണ്ഡൽ(30), മിഥുൻ മണ്ഡൽ (29), അമൃത മണ്ഡൽ (21) എന്നിവരെ പിടികൂടിയത്. ബാഗിൽ സൂക്ഷിച്ചനിലയിലാണ് പ്രതികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ വിഷ്ണു രാജ്, എ.എസ്.ഐ ജയകുമാർ, എസ് .സി.പി.ഒമാരായ രതീശൻ, ഇബ്രാഹിം കുട്ടി, അനസ്, ഹാരിസ് ഹബീബ് എന്നിവരാണ് പരിശോധന നടത്തിയത്.