ഗോപിനാഥ് രവീന്ദ്രന്റെ നിയമനം: സുപ്രീം കോടതി നുണകൾ പൊളിച്ചടുക്കി : മുഖ്യമന്ത്രി

Saturday 02 December 2023 1:39 AM IST

പാലക്കാട്: കണ്ണൂർ വി.സിയായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം നിയമപ്രകാരമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധിച്ചതാണ്. ആ വിധികൾ സുപ്രീംകോടതി ശരിവച്ചെന്നാണ് മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസിന്റെ ഭാഗമായി ഷൊർണൂർ കുളപ്പുള്ളിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതികൾക്ക് നിയമന പ്രക്രിയയിൽ ഒരു ന്യൂനതയും കണ്ടെത്തിയിട്ടില്ല എന്നത് തൽപ്പരകക്ഷികളുടെ നുണപ്രചാരണങ്ങൾ പൊളിച്ചു. തീരുമാനമെടുക്കാനുള്ള ചാൻസലറുടെ അവകാശം ഹനിക്കുന്ന ഒന്നും സർക്കാർ ചെയ്‌തിട്ടില്ല. ചാൻസലർ വസ്തുതകൾ തെറ്റായി അവതരിപ്പിച്ചതിന്റെ ഫലമാണ് സുപ്രീംകോടതിയിൽ നിന്ന് അദ്ദേഹത്തിനു തന്നെ ഏറ്റ കനത്ത തിരിച്ചടി. സർക്കാരിൽ നിന്ന് ഉണ്ടാകാത്ത ബാഹ്യ സമ്മർദ്ദം ഉണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണിത്.

സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒന്നാം കക്ഷിയായിരുന്നു. ചാൻസലർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചതെന്നാണ് പറഞ്ഞത്. പുനർനിയമനത്തിൽ യു.ജി.സി ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ചാൻസലറുടെ നിലപാട് തങ്ങളെ അമ്പരപ്പിക്കുന്നു എന്നും വിധിയിലുണ്ട്. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നിയമനാധികാരിയാണ് ചാൻസലർ. അദ്ദേഹം തന്നെ താൻ നടത്തിയത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായ നിയമനമാണെന്ന് കോടതിയിൽ പറയുന്നു. അങ്ങനെയല്ലെന്ന് സുപ്രീം കോടതി തിരുത്തുന്നു. വിധി വന്ന ശേഷവും പുനർനിയമനം നിയമവിരുദ്ധമാണെന്ന് ചാൻസലർ മാദ്ധ്യമങ്ങളോട് പറയുന്നത് വിചിത്രമാണ്.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചാൻസലർക്ക് എത്തിച്ചെന്നു പറയുന്നതും വസ്തുതാ വിരുദ്ധമാണ്. എ.ജിയുടെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് രാജ്ഭവനിലേക്ക് നിയമോപദേശം എത്തിച്ചത്. ചാൻസലർ ആവശ്യപ്പെട്ടത് പ്രകാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ളവർ അദ്ദേഹത്തെ സന്ദർശിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

 ഗ​വ​ർ​ണ​ർ​ക്ക് ​ഉ​ചി​തം​ ​രാ​ഷ്ട്രീയ പ്ര​വ​ർ​ത്ത​നം​​:​ എം.​വി. ഗോ​വി​ന്ദൻ

​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഗ​വ​ർ​ണ​ർ​ക്ക് ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​ന​ല്ല​തെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ.​ ​സു​പ്രീം​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശം ​ത​നി​ക്ക് ​ബാ​ധ​ക​മ​ല്ലെ​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ല​പാ​ട്.​ ​ഇ​ന്ത്യ​ൻ​ ​പ്ര​സി​ഡ​ന്റി​നോ​ടാ​ണ് ​പ്ര​തി​ബ​ദ്ധ​ത​യെ​ന്ന​ ​നി​ല​പാ​ട് ആ​വ​ർ​ത്തി​ക്കു​ന്ന​ ​ഗ​വ​ർ​ണ​ർ​ ​രാ​ജിവ​യ്ക്ക​ണ​മെ​ന്ന ജ​ങ്ങ​ളു​ടെ​ ​പൊ​തു​വി​കാ​ര​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​യ​ ​ഏ​ഴ് ​ബി​ല്ലു​ക​ൾ​ ​ര​ണ്ടു​ ​വ​ർ​ഷം​ ​പി​ടി​ച്ചു​ ​വ​ച്ച​ ​ശേ​ഷം​ ​കോ​ട​തി​ ​പ​രാ​മ​ർ​ശ​ത്തി​ന്പി​ന്നാ​ലെ​ ​രാ​ഷ്ട്ര​പ​തി​ക്ക് ​അ​യ​ച്ച​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ ​കോ​ട​തി​യോ​ടു​ള്ള​ ​ധി​ക്കാ​ര​വും​ ​അ​നാ​ദ​ര​വു​മാ​ണ്.​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ ന​ട​പ​ടി​ക​ളു​ടെ​ ​തു​ട​ർ​ച്ച​യാ​ണി​ത്.​ ​നി​യ​മ​സ​ഭ​ക​ൾ​ ​പാ​സാ​ക്കി​യ​ ​ബി​ല്ലു​ക​ൾ​ ​ഗ​വ​ർ​ണ​റു​മാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​കേ​ന്ദ്രം​ ​ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണ്.​ ഇ​തി​നെ​തി​രെ​ ​രാ​ഷ്ട്രീ​യ​ ​പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​ട്ടും​ ​ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ​ക​ൾ​ ​പാ​ലി​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​മാ​ർ​ ​ത​യ്യാ​റാ​കു​ന്നി​ല്ല.​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​ഗൗ​ര​വ​മാ​യി​ ​ബാ​ധി​ക്കു​ന്ന​ ​തു​ര​പ്പ​ൻ​ ​പ​ണി​ക​ൾ​ ​രാ​ഷ്ട്രീ​യ​ ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ​ ​ഉ​ണ്ടാ​വു​ന്നു..​ ​ഗ​വ​ർ​ണ​റു​ടെ​ ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​ ​ന​ട​പ​ടി​ക​ളെ ബി.​ജെ.​പി​യും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​ന്യാ​യീ​ക​രി​ക്കു​ക​യാ​ണ് .​ ​കോ​ട​തി​ ​സി.​പി.​എ​മ്മി​ന്റെ​ ​കാ​ഴ്ച​പാ​ടു​ക​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.

 ക​ണ്ണൂ​ർ​ ​വി.​സി​:​ ​സ​ർ​ക്കാർ വാ​ദം​ ​ത​ള്ളി​യി​ട്ടി​ല്ല

ക​ണ്ണൂ​ർ​ ​വൈ​സ് ​ചാ​ൻ​സ​ല​റു​ടെപു​ന​ർ​ ​നി​യ​മ​നം​ ​സം​ബ​ന്ധി​ച്ച് ​സ​ർ​ക്കാ​ർ​ ​വാ​ദ​ങ്ങ​ളൊ​ന്നും​ ​കോ​ട​തി​ ​ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ലെ​ന്ന് ​എം.​വി​ ​ഗോ​വി​ന്ദ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​വി.​സി​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ന്ന​തി​നു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​ഴി​വ്,​ ​മെ​റി​റ്റ്,​ ​പ്രാ​യം,​ ​പു​ന​ർ​നി​ർ​ണ്ണ​യം​ ​എ​ന്നി​വ​ ​ചോ​ദ്യം​ ​ചെ​യ്തി​ട്ടി​ല്ല.​ ​ഗ​വ​ർ​ണ​റു​ടെ​ ​വി​ശ​ദീ​ക​ര​ണ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​വി​ധി​ ​വ​ന്ന​ത്.​മു​ഖ്യ​മ​ന്ത്രി​ ​ഒ​രു​ ​കാ​ര്യ​ത്തി​ലും​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യി​ട്ടി​ല്ല.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യു​ടെ​ ​ക​ത്ത് ​ബാ​ഹ്യ​ ​ഇ​ട​പെ​ട​ലി​ന്റെ​ ​ഭാ​ഗ​മ​ല്ല.​ ​അ​ത് ​ചാ​ൻ​സ​ല​റു​മാ​യു​ള്ള​ ​ആ​ശ​യ​ ​വി​നി​മ​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​നീ​ക്കാ​ൻ​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കി​ല്ല.​ ​ഗ​വ​ർ​ണ​ർ​ ​പ​റ​യു​ന്ന​തെ​ല്ലാം​ ​വ്യാ​ജ​മാ​ണ്.​ ​ആ​ർ.​എ​സ്.​എ​സ് ​മേ​ധാ​വി​യു​ടെ​ ​ക​ടു​ത്ത​ ​എ​തി​ർ​പ്പി​ന് ​വി​ധേ​യ​നാ​യി​ട്ടു​ള്ള​യാ​ളാ​ണ് ​വി.​സി.​ ​അ​തി​ന് ​കൂ​ട്ടു​നി​ൽ​ക്കു​ന്ന​ ​നി​ല​പാ​ട് ​ഗ​വ​ർ​ണ​ർ​ ​സ്വീ​ക​രി​ക്കു​ന്ന​ത്. ന​വ​കേ​ര​ള​ ​സ​ദ​സി​ന് ​ത​ദ്ദേ​ശ​ ​സ്ഥ​പാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​പ​ണ​പ്പി​രി​വ് ​സ്‌​റ്റേ​ ​ചെ​യ്ത​ ​ന​ട​പ​ടി​ ​സ​ർ​ക്കാ​രി​ന് ​തി​രി​ച്ച​ടി​യ​ല്ല.​ ​വി​ധി​യി​ൽ​ ​എ​ന്ത് ​വേ​ണ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.