ഡോ. ഗോപിനാഥ് രവീന്ദ്രൻ ജാമിയ മിലിയയിൽ
Saturday 02 December 2023 1:00 AM IST
ന്യൂഡൽഹി : കണ്ണൂർ വി.സി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി പുറത്താക്കിയ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ചരിത്രവിഭാഗം പ്രൊഫസറായി തിരികെ പ്രവേശിച്ചു.
പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രി ചാൻസലർക്ക് കത്ത് നൽകിയതിൽ തെറ്റില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സമ്മർദ്ദമുണ്ടായാൽ ചാൻസലർ വളയാൻ പാടില്ല. നിയമനത്തിന് സമ്മർദ്ദമുണ്ടായോ ഇല്ലയോ എന്ന് നിയമിച്ചവരോടാണ് ചോദിക്കേണ്ടതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ലക്ഷ്യമിട്ട് ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നു. ചാൻസലർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.