പൊലീസ് പിടിക്കുമെന്ന് കരുതി ഫോൺ ഉപയോഗിച്ചില്ല, പക്ഷേ ആശയവിനിമയത്തിന് പദ്‌മകുമാറും കുടുംബവും മറ്റൊരു വഴി കണ്ടെത്തി
Saturday 02 December 2023 5:19 PM IST
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത് വാട്ട്സ് ആപ്പ് കോളുകളും മെസേജുകളുമായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രതികൾ സാധാരണപോലെ ഫോൺ ഉപയോഗിച്ചിരുന്നെങ്കിൽ അന്വേഷണ സംഘത്തിന് അവരലേക്ക് പെട്ടെന്നെത്താൻ കഴിയുമായിരുന്നു. എന്നാൽ വാട്ട്സ് അപ്പ് കോളായതിനാൽ പൊലീസിന്റെ സൈബർ വിഭാഗത്തിന്റെ പരശോധനയിൽ ലഭ്യമായില്ല. കുട്ടിയെ തട്ടിക്കൊണ്ട് പോയശേഷം തുക ആവശ്യപ്പെട്ട് അമ്മയുടെ ഫോണലേയ്ക്ക് വിളിച്ചത് മറ്റൊരു ഫോണിൽ നിന്നായിരുന്നു.
രാത്രിയിൽ ലാപ്‌ടോപ്പിൽ കുട്ടിയെ കാർട്ടൂൺ കാണിച്ചിരുന്നു. കുട്ടിയുടെ മൊഴിയിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു. കുട്ടി കണ്ട കാർട്ടൂണുമായി ബന്ധപ്പെട്ട സൈറ്റുകളലേക്ക് അന്വേഷണ സംഘം കടന്നു. ഇതും തെളിവായി മാറി.