കുമ്പളങ്ങി നൈറ്റ്സിലെ ഷീല വിവാഹ മോചിതയാവുന്നു

Sunday 03 December 2023 6:00 AM IST

അഭിനേത്രിയും ഭരതനാട്യം നർത്തകിയുമായ ഷീല രാജ് കുമാർ വിവാഹമോചിതയാവുന്നു. ഞാൻ വിവാഹബന്ധം ഉപേക്ഷിക്കുന്നു. നന്ദിയും സ്നേഹവും .ഭർത്താവ് ചോളനെ ടാഗ് ചെയ്ത ഷീല ട്വീറ്റ് ചെയ്തു. അഭിനയ ശില്പശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ ഭർത്താവ്. 2014 ൽ ആയിരുന്നു ഇവരുടെ വിവാഹം. ചോളൻ ഒരുക്കിയ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. ടു ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ഷീല ശ്രദ്ധേയമാവുന്നത്. ഫഹദ് ഫാസിൽ ചിത്രം കുമ്പളങ്ങി നൈറ്റ്സിൽ സതി എന്ന ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. മണ്ഡേല, പിച്ചൈക്കാരൻ 2, ന്യൂഡിൽസ് എന്നിവയാണ് മറ്റു ചിത്രങ്ങൾ. എസ്.ജെ. സൂര്യ, വിശാൽ ചിത്രം ജിഗർതാണ്ട ഡബിൾ എക്സിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.