വരദരാജ മന്നാർക്ക് അഞ്ചു ഭാഷകളിൽ ശബ്ദം നൽകി പൃഥ്വിരാജ്

Sunday 03 December 2023 6:00 AM IST

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സലാർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മുംബയിൽ എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കാമറയ്ക്ക് മുന്നിൽ ചില ദിവസങ്ങൾ എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. വരദരാജ മന്നാർ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയുമായ ദേവയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ സിനിമയുടേതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. പ്രഭാസാണ് ദേവ. വരദരാജ മന്നാർ ആണ് പൃഥ്വിരാജ് കഥാപാത്രം.

കെ.ജി. എഫ് പോലെ ഒരു ആക്ഷൻ പാക്കഡ് ചിത്രമായിരിക്കും സലാർ എന്നാണ് സൂചന. കെ.ജി. എഫ് കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കുരഗണ്ടൂർ ആണ് നിർമ്മാണം. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, ഇൗശ്വരി റാവു എന്നിവരാണ് മറ്റു താരങ്ങൾ. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം. ഡിസംബർ 22ന് ചിത്രം തിയേറ്ററുകളിൽ എത്തും

Advertisement
Advertisement