'സമഗ്ര' ഉദ്ഘാടനം ഇന്ന്
Sunday 03 December 2023 1:12 AM IST
തിരുവനന്തപുരം:കേരള നോളെജ് ഇക്കോണമി മിഷന്റെ ഭിന്നശേഷി വിജ്ഞാന തൊഴിൽ പദ്ധതിയായ സമഗ്രയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും.ജില്ലാതലത്തിൽ നടക്കുന്ന ഭിന്നശേഷി കലോത്സവ വേദികളിലാണ് ഉദ്ഘാടന പരിപാടിയും രജിസ്‌ട്രേഷനും.ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസുകളും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.