നിയമസഭാ തിരഞ്ഞെടുപ്പ് , നാലിടത്ത് ഫലം ഇന്ന്
Sunday 03 December 2023 4:20 AM IST
ന്യൂഡൽഹി: മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടു മുതൽ വോട്ടെണ്ണലിൽ ആരംഭിക്കും. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാം. മദ്ധ്യപ്രദേശിൽ 230, രാജസ്ഥാനിൽ 199, ഛത്തീസ്ഗഢിൽ 90, തെലങ്കാന 119 സീറ്റുകളിലേക്കാണ് പോളിംഗ് നടന്നത്.
ക്രിസ്ത്യൻ ഭൂരിപക്ഷത്തിന്റെ ആവശ്യം മാനിച്ച് മിസോറാമിലെ വോട്ടെണ്ണൽ നാളത്തേക്ക് മാറ്റി. കോൺഗ്രസിനും ബി.ജെ.പിക്കും ആശ്വാസവും ആശങ്കയും ഒരുപോലെ നൽകുന്നതാണ് കഴിഞ്ഞ ദിവസം വന്ന എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ.