എം.ആർ.രവി ദിനാചരണം

Monday 04 December 2023 5:14 AM IST

മുടപുരം: ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ പ്രസിഡന്റ്,ജനറൽ സെക്രട്ടറി,സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന എം.ആർ.രവിയുടെ നാലാം ചരമ വാർഷിക ദിനാചരണം ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ 6ന് നടക്കും. രാവിലെ 8ന് മുരുക്കുംപുഴ ജക്ഷനിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. വൈകിട്ട് 4.30ന് മുരുക്കുംപുഴ കോഴിമട വേലുത്തമ്പി മെമ്മോറിയൽ ഹാളിൽ ചേരുന്ന അനുസ്‌മരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിക്കും. സി.പി.എം ഏരിയാ സെക്രട്ടറി മധു മുല്ലശേരി, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.എൻ.സായികുമാർ, അഡ്വ.മുരുക്കുംപുഴ ആർ.വിജയകുമാർ, അഞ്ചുതെങ്ങ് സുരേന്ദ്രൻ,വേങ്ങോട് മധു,കഠിനംകുളം സാബു, എസ്.സുനിൽകുമാർ, എസ്.ജയൻ, അബ്‌ദുൾ സലാം, ചന്ദികാമ്മ,എം.പി.അനിൽ ജോയി,ആർ.അജിത്ത്,പി.ധർമപാലൻ തുടങ്ങിയവർ സംസാരിക്കും.